ആലപ്പുഴ ചേർത്തലയിൽ അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദിച്ച് അമ്മയും അമ്മൂമ്മയും. കുട്ടിയുടെ മുഖത്തും കഴുത്തിനും മുറിവേറ്റു. പരിക്കേറ്റ കുട്ടിയെ ചായ കടയിൽ നിന്നാണ് കണ്ടെത്തിയത്. അമ്മ സ്കെയിലിന് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകി. നേരത്തെ കുട്ടിയെ ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായിരുന്നു.


കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണ് അമ്മ ലോട്ടറിവിൽപ്പനയ്ക്ക് പോകാറുള്ളത്. കുട്ടിയുടെ മുഖത്ത് പരിക്കേറ്റത് സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ. ദിനൂപിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അതേസമയം കുഞ്ഞിനെ എന്തിനാണ് ഉപദ്രവിച്ചതെന്ന കാര്യം വ്യക്തമല്ല.
Five-year-old brutally beaten in Cherthala, Alappuzha; Case filed against mother and grandmother.